1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയില്‍ സായ്കുമാറിന് പകരമാണ് റിസബാവ അഭിനയിച്ചത്. സായ്കുമാര്‍ ചെയ്യാമെന്ന സമ്മതിച്ച കഥാപാത്രം പിന്നീട് ചില തിരക്കുകള്‍ കാരണം ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നു. സായ്കുമാര്‍ ഇക്കാര്യം ഷാജി കൈലാസിനെ അറിയിച്ചു. അക്കാലത്ത് തനിക്കൊപ്പം നാടക രംഗത്ത് സജീവമായ റിസബാവയെ ഡോക്ടര്‍ പശുപതിയിലേക്ക് നിര്‍ദേശിച്ചത് സായ്കുമാര്‍ തന്നെയാണ്. തന്റെ കഥാപാത്രം റിസബാവയ്ക്ക് നല്‍കാന്‍ സായ്കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് റിസബാവ ഡോക്ടര്‍ പശുപതിയില്‍ അഭിനയിക്കുന്നത്.