ആര്യയ്ക്കായി കുടുംബം ഒരുക്കിയ സര്‍പ്രൈസ്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (12:50 IST)
ആര്യയുടെ 31-ാം ജന്മദിനമാണ് ഇന്ന്. കുടുംബത്തോടൊപ്പമാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്.
 
'അത് പോലെ ... എനിക്ക് 31 വയസ്സ് തികഞ്ഞു.കൂടാതെ, അതിശയകരമായ എന്റെ കുടുംബം എന്നെ സന്തോഷിപ്പിക്കാനും കേക്ക് നല്‍കാനും എല്ലാം നല്ലതാക്കാനും എന്നെ അത്ഭുതപ്പെടുത്താന്‍ തീരുമാനിച്ചത് എങ്ങനെയെന്ന് ഇവിടെ കാണാം. എന്റെ പ്രിയപ്പെട്ടവരേ,എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി.'- ആര്യ കുറിച്ചു.
 
സോഷ്യല്‍ മീഡിയയിലൂടെ ആര്യ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍