ട്രാക്ടറില്‍ കുട്ടപ്പ, ചിരിപ്പിച്ച് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്ക് ടീസര്‍

കെ ആര്‍ അനൂപ്
ശനി, 28 ഓഗസ്റ്റ് 2021 (08:57 IST)
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്ക് കൂഗിള്‍ കുട്ടപ്പ റിലീസിന് ഒരുങ്ങുന്നു.കെ എസ് രവികുമാറാണ് സുരാജ് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. മലയാളത്തില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഗൂഗിള്‍ കുട്ടപ്പ പ്രേക്ഷകരിലേക്കെത്തുന്നത്.
ശബരി,ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, ലോസ്ലിയ,തര്‍ഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25-ന് മികച്ച പ്രതികരണമാണ് എങ്ങും നിന്നും ലഭിച്ചത്. മികച്ച നടന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article