റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഹോം എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. മനസ്സ് നിറയ്ക്കുന്ന ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്നാണ് ഇത്. ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് കൈയ്യടിച്ച് അനൂപ് മേനോന്‍ രംഗത്തെത്തി. അദ്ദേഹം എത്ര മികച്ച നടന്‍ ആണെന്ന് പറഞ്ഞുകൊണ്ടാണ് അനൂപിന്റെ കുറിപ്പ്.
ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി,മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍.