ഹോം എന്ന ചിത്രത്തില്‍ അഭിനയിച്ച കൊണ്ടിരിക്കെ ബാദുഷ നിര്‍മ്മിക്കുന്ന മെയ്ഡ് ഇന്‍ കാരവാനില്‍ വന്ന് അഭിനയിക്കാന്‍ മനസ്സ് കാണിച്ച ഇന്ദ്രന്‍സിനെ കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് ബാദുഷ. ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു അദ്ദേഹം പറയുന്നത്.
ബാദുഷയുടെ വാക്കുകളിലേക്ക്
'ഹോമില്‍ നിന്നും എന്റെ മെയ്ഡ് ഇന്‍ കാരവാനില്‍ വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍.
ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മ്മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതി. ആസ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രന്‍സ് ചേട്ടാ'-ബാദുഷ കുറിച്ചു
'മെയ്ഡ് ഇന്‍ ക്യാരവാന്‍'.ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു.ദുബായ്, അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.