'അനീതിക്കുള്ള കലാപം'; 'പട' ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (11:58 IST)
മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു കാര്യത്തിനു വേണ്ടി ഒന്നിക്കുന്ന കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍,ദിലീഷ് പോത്തന്‍ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പടയുടെ പുതിയ ടീസര്‍ പുറത്ത് വന്നത്. ഒപ്പം സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന നടീനടന്മാരെയും കാണാം. ഒരു വലിയ അനീതിക്കുള്ള കലാപം ആണിത് എന്ന് പറഞ്ഞുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിങ് ആക്കുകയാണ് പടയുടെ ടീസര്‍.
കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍