അഞ്ചാം പാതിരയുടെ തമിഴ് റീമേക്ക് കുഞ്ചാക്കോബോബന്റെ വേഷം അഥര്‍വയ്ക്ക് !

കെ ആര്‍ അനൂപ്

ബുധന്‍, 30 ജൂണ്‍ 2021 (10:17 IST)
'അഞ്ചാം പാതിര' എന്ന കുഞ്ചാക്കോ ബോബന്‍ -മിഥുന്‍ മാനുവല്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു. നടന്‍ അഥര്‍വ റീമേക്കില്‍ അഭിനയിക്കുവാനായി കരാര്‍ ഒപ്പുവെച്ചു എന്നാണ് വിവരം. കഞ്ചാക്കോബോബന്‍ അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം തമിഴ് അവതരിപ്പിക്കും.
 
അഞ്ചാം പാതിരയുടെ വാര്‍ഷിക ദിനത്തിലാണ് ആറാം പാതിരാ സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് തുടര്‍ച്ച ചിത്രം അല്ലെന്നും അന്‍വര്‍ ഹുസൈന്റെ പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 2020ലെ ബമ്പര്‍ ഹിറ്റായി മാറിയ അഞ്ചാം പാതിര 2021-ല്‍ ആറാം പാതിരാ ആകുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. കഴിഞ്ഞ വര്‍ഷം തന്നെ അഞ്ചാം പാതിരയുടെ ബോളിവുഡിലേക്ക് റീമേക്ക് പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍