സിനിമ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് താരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്ക് ക്രിക്കറ്റ് കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഓടിവന്ന് പന്ത് എറിയുന്ന നടനെയാണ് കാണാനാകുക. 'ഒരു ബാറ്റ്‌സ്മാന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നു' എന്നാണ് തനിച്ച് കളിക്കുന്ന നടനോട് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ചോദിക്കുന്നത്. അടിപൊളി മറുപടിയാണ് ചാക്കോച്ചന്‍ നല്‍കിയത്.