ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമുകളാണ്. എങ്കിലും ഇന്ത്യയാണ് എന്റെ ഫേവറേറ്റുകൾ. ആരെയും ഭയമില്ലാത്ത ടി20 ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നത്. പാകിസ്ഥാൻകാരൻ എന്ന നിലയിൽ പാകിസ്ഥാൻ കപ്പെടുക്കണമെന്നാണ് ആഗ്രഹം പക്ഷേ പാകിസ്ഥാൻ മധ്യനിര പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടിയിരിക്കുന്നു. അക്രം പറഞ്ഞു.
ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കിൽ ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ വന്മരങ്ങളും കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നീ ഗെയിം ചെയിഞ്ചര്‍മാരും ശ്രേയസ് അയ്യര്‍ എന്ന ക്ലാസിക് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നിരയിലുണ്ട്.സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളും ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവർ അണിനിരക്കുന്ന ബൗളിങ് നിരയും ഇന്ത്യയെ അപകടകാരികളാക്കുന്നു.