എല്ലാ പന്തും അടിച്ചുപറത്താനാണോ നിന്റെ ഫ്യൂച്ചർ പ്ലാൻ? പന്തിന് മുന്നറിയിപ്പുമായി ഇതിഹാസ താരം

വ്യാഴം, 27 മെയ് 2021 (19:58 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻസിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസിലൻഡും ജൂൺ 18ന് സതാപ്‌ടണിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പ്. വിജയത്തിനായി ഇരു ടീമുകളും കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അവസരത്തിൽ ഇന്ത്യയുടെ യുവതാരം റിഷഭ് പന്തിന് കുറച്ച് നിർദേശങ്ങൾ നൽകിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവ്.
 
വളരെയേറെ പക്വത കരിയറിൽ കൈവരിച്ച താരമാണ് റിഷഭ് പന്ത്. അവന്റെ ബാറ്റിംഗ് ഗംഭീരമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മനോഹരമായാണ് അവൻ കളികുന്നത്. എന്നാൽ ഇംഗ്ലണ്ട് പന്തിന് തീർച്ചയായും വെല്ലുവിളിയായിരിക്കും.
 
എല്ലാ ബോളുകളിലും വമ്പൻ ഷോട്ട് കളിക്കാൻ നോക്കാതെ കൂടുതൽ സമയം ക്രീസിൽ നിൽക്കാനാണ് ശ്രദ്ധിക്കേണ്ടത്. ടീമിന്റെ നിർണായക താരം കൂടിയാണ് പന്ത്. ഓരോ പന്തും ജാഗ്രതയോടെ കളിക്കണം. പണ്ട് ഇക്കാര്യങ്ങൾ മുൻതാരങ്ങൾ പലരും രോഹിത് ശർമയോടും പറയാറുണ്ടായിരുന്നുവെന്നും കപിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍