ഓസീസ്,ഇംഗ്ലീഷ് താരങ്ങളില്ല: ഐപിഎൽ രണ്ടാംഘട്ടത്തിന് ഗ്ലാമർ കുറയും

വെള്ളി, 28 മെയ് 2021 (20:32 IST)
ഓസീസിന് പുറമെ ഇംഗ്ലണ്ട് സൂപ്പർ താരങ്ങളും ഐപിഎൽ രണ്ടാം ഘട്ടത്തിൽ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഐപിഎൽ രണ്ടാംഘട്ടത്തിന് തിളക്കം കുറയും എന്ന് ഉറപ്പായി. രണ്ടാം ഘട്ട ഐപിഎല്ലിൽ ഇംഗ്ലീഷ് താരങ്ങൾ കളിച്ചേക്കില്ലെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ഇപ്പോൾ.
 
ഏപ്രിൽ മാസത്തിൽ ആരംഭിച്ച പതിനാലാമത് ഐപിഎൽ മത്സരങ്ങൾ കൊവിഡ് വ്യാപനത്തെ തുടർന്ന് പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. ശേഷിക്കുന്ന മത്സരങ്ങൾ സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ നടത്താനാണ് തീരുമാനം.ഒക്‌ടോബർ മാസത്തിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കൂടി നടക്കാനുള്ള സാഹചര്യത്തിലാണ് താരങ്ങളെ ഐപിഎല്ലിനായി വിട്ടുനൽകില്ലെന്ന് ക്രിക്കറ്റ് ബോർഡുകൾ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍