ഷെയ്ന്‍ നിഗത്തിന്റെ 'ബര്‍മുഡ' വരുന്നു, മോഷന്‍ പോസ്റ്റര്‍ ജൂണ്‍ 11 ന്

കെ ആര്‍ അനൂപ്

ബുധന്‍, 9 ജൂണ്‍ 2021 (11:26 IST)
ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ബര്‍മുഡ'. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തുവന്നത്. സിനിമയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവരുന്നു. ജൂണ്‍ 11ന് 5 മണിക്ക് കുഞ്ചാക്കോബോബന്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യും.
 
'കാണാതായതിന്റെ ദുരൂഹത' സബ്‌ടൈറ്റിലാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപം ആദ്യമായി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.ഒരു വര്‍ഷത്തിലേറെയായി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷെയിന്‍ നിഗത്തിന് ഈ സിനിമയില്‍ ഒരു ??ശക്തമായ തിരിച്ചുവരവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
 
കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് ഷെയിനിന്റെ നായിക.വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൃഷ്ണദാസ് പങ്കിയുടെയാണ് തിരക്കഥ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്.
 
 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍