'എന്റെ ഫേവറേറ്റുകളിലൊരാള്‍ സുരേഷ് ഗോപി','പാപ്പന്‍' ആദ്യദിനത്തിലെ വിശേഷങ്ങളുമായി കനിഹ

കെ ആര്‍ അനൂപ്
വെള്ളി, 5 മാര്‍ച്ച് 2021 (17:21 IST)
സുരേഷ് ഗോപിക്കൊപ്പം 'പാപ്പന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് നടി കനിഹ. കോട്ടയത്തില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ദിവസം തന്നെ സുരേഷ് ഗോപിക്കൊപ്പമുളള കനിഹയുടെ രംഗങ്ങള്‍ ഷൂട്ട് ചെയ്തു കൊണ്ടാണ് ചിത്രീകരണം തുടങ്ങിയതെന്ന് തോന്നുന്നു.'പാപ്പന്റെ ആദ്യദിവസം എന്റെ ഫേവറേറ്റുകളില്‍ ഒരാളായ സുരേഷ് ഗോപിക്കൊപ്പം.ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി.എന്തൊരു ആനന്ദം.'-കനിഹ കുറിച്ചു.
 
ഗോകുല്‍ സുരേഷ്, നീത പിള്ള എന്നീ താരങ്ങളും ആദ്യ ദിവസം തന്നെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.പാപ്പന്റെ മകളായ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ നീത പിള്ള എത്തും. സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷ വേഷമിടുന്നു.ചിത്രത്തില്‍ ഗോകുല്‍ സുരേഷും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ഈ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article