സുരേഷ്‌ഗോപി ആരാധകർക്ക് ആഘോഷിക്കാൻ - കാവൽ !

കെ ആർ അനൂപ്

തിങ്കള്‍, 30 നവം‌ബര്‍ 2020 (21:12 IST)
ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി ആക്ഷൻ സൂപ്പർ ഹീറോ ആയി തിരിച്ചെത്തുന്ന ചിത്രമാണ് 'കാവൽ'. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിൻറെ പഴയ ആരാധകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും  വെളിപ്പെടുത്തിയിരിക്കുകയാണ് നിതിൻ.
 
"തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് സുരേഷ് ഗോപിയെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കണ്ടത്. എന്നാൽ കാവൽ അദ്ദേഹത്തിൻറെ കംഫർട്ട് സോണിലുള്ള സിനിമയാണ്. ഈ കഥാപാത്രത്തിലൂടെ  ഒരു തിരിച്ചുവരവ് നടത്താനാവും. തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ ആരാധകർ ഇഷ്ടപ്പെടുന്ന ഘടകങ്ങൾ കാവലിലുണ്ട്. മാത്രമല്ല ചെറുപ്പക്കാരനായും 55നും 60നും ഇടയിൽ പ്രായമുള്ള ഒരാളായും സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നുണ്ട്" - നിതിൻ രൺജി പണിക്കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍