പുരി ജഗൻനാഥ് സംവിധാനംചെയ്യുന്ന ഫൈറ്ററിൽ മലയാളത്തിൻറെ ആക്ഷൻ കിംഗ് സുരേഷ് ഗോപി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നടനുമായുള്ള അടുത്ത വൃത്തങ്ങൾ പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ തള്ളി. ഈ ചിത്രത്തിൻറെ അണിയറപ്രവർത്തകരുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി.