രാജഗോപാലിനെ ഒഴിവാക്കി ആദ്യഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക, സുരേഷ്‌ഗോപി,സെൻകുമാർ,കൃഷ്‌ണകുമാർ എന്നിവർ പരിഗണനയിൽ

വെള്ളി, 8 ജനുവരി 2021 (16:26 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചത്.
 
പാർട്ടിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാലിനെ ഒഴിവാക്കിയിട്ടുള്ള സ്ഥാനാർത്ഥി പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിക്ക് അയച്ചത്.കുമ്മനം രാജശേഖരൻ, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, സി. കൃഷ്ണകുമാർ,കെ സുരേന്ദ്രൻ,സന്ദീപ് വാരിയർ എന്നിവർ മത്സരിക്കും. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
 
ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളിൽ ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ട്. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍