നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ടതില്ല, നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്

വെള്ളി, 8 ജനുവരി 2021 (14:32 IST)
നിയമസഭ തെരെഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തിന് വേണ്ടിയും ഇളവുകൾ വേണ്ടെന്നാണ് നിലവിലെ ധാരണ.
 
എംപിമാരിൽ ചിലർ കേരളത്തിൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയർന്നുകേട്ടത്. ഒപ്പം അടൂർ പ്രകാശും ബെന്നി  ബെഹന്നാനും മത്സരിക്കും എന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ ലോക്സഭയിലും രാജ്യസഭയിലും കോൺ​ഗ്രസിന് അം​ഗസംഖ്യ കുറവായ സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ട എന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍