ചെമ്പന്‍ വിനോദിനൊപ്പം ശ്രീനാഥ് ഭാസിയും,'ഇടി മഴ കാറ്റ്' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (14:58 IST)
ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയും കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഇടി മഴ കാറ്റ്'.അമ്പിളി.എസ് രംഗന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം നടന്‍ സെന്തില്‍ കൃഷ്ണ അറിയിച്ചു.
ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ സുധി കോപ്പ സെന്തില്‍ രാജാമണി, ശരണ്‍ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രിയംവദ കൃഷ്ണന്‍, ബംഗാളി നടി പൂജ ദേബ് എന്നീ താരങ്ങളാണ് നായികമാരായി അഭിനയിക്കുന്നത്.കേരളത്തിലും ബംഗാളിലും ആയി ചിത്രീകരിക്കുന്ന ചിത്രം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് 
ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article