നടനും തിരക്കഥാകൃത്തുമായ താരം, ഈ സിനിമ നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ജനുവരി 2022 (08:53 IST)
2010-ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന ചിത്രത്തിലൂടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ നടന്. നിലവില്‍ 'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരത്തിന് ഒപ്പം ചട്ടമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് താരം.
 
 എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന പുലിമട എന്ന ജോജു ചിത്രത്തിലും ചെമ്പന്‍ അഭിനയിക്കുന്നുണ്ട്.
 
കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്.
ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അങ്കമാലി ഡയറീസ്' ശേഷം ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍