'മിന്നല്‍ മുരളി'ല്‍ വില്ലന്‍ ചെമ്പന്‍ വിനോദിന്റെ സിനിമയില്‍, ഇതുവരെ ചെയ്യാത്ത വേഷമെന്ന് ശ്രീനാഥ് ഭാസി

കെ ആര്‍ അനൂപ്

വ്യാഴം, 13 ജനുവരി 2022 (11:47 IST)
'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരം മലയാള സിനിമയില്‍ സജീവമാകുന്നു.ശ്രീനാഥ് ഭാസി,ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം ചട്ടമ്പിയില്‍ ഗുരുവും ഉണ്ടാകും.
 
തൊണ്ണൂറുകളിലെ കഥപറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീനാഥ് ഭാസി നേരത്തെ പറഞ്ഞിരുന്നു.
 
ഗ്രേസ് ആന്റണിയും മൈഥിലിയുമാണ് നായികമാര്‍.അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. '22 ഫീമെയില്‍ കോട്ടയം', 'ഗ്യാങ്സ്റ്റര്‍' തുടങ്ങിയ സിനിമകളുടെ സഹ രചിതാവാണ് അദ്ദേഹം.
  
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിലും ഗുരു സോമസുന്ദരം അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍