ആന്റണി വര്‍ഗീസിന്റെ കുട്ടി ആരാധികയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെരുമണ്‍ എല്‍ പി എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ നവമി എസ് പിള്ളയാണ് നടന്റെ കുഞ്ഞ് വലിയ ആരാധിക. അജഗജാന്തരം സിനിമ കാണാന്‍ പോയപ്പോള്‍ കൊല്ലം പാര്‍ത്ഥാ തിയറ്ററില്‍ പെപ്പയും ടീമും എത്തിയിരുന്നുവെന്നും എന്നാല്‍ തിരക്കുകാരണം തനിക്ക് തന്റെ പ്രിയ നടനെ കാണാന്‍ സാധിച്ചില്ലെന്നും നവമി കുട്ടി പറയുന്നു.തന്റെ കൈപ്പടയിലെഴുതിയ കുറിപ്പില്‍ ആന്റണിയെ നേരില്‍ കാണണമെന്ന ആഗ്രഹവും നവമി കുറിച്ചു.