'കര്‍ണന്‍' ഒരു വികാരമാണ്; പുതിയ ചിത്രത്തെക്കുറിച്ച് ധനുഷ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (09:04 IST)
ധനുഷ്-രജീഷ വിജയന്‍ ചിത്രം'കര്‍ണന്‍' റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 9 ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയെ കുറിച്ച് ഒരു സൂചന നല്‍കിയിരിക്കുകയാണ് ധനുഷ്. തന്റെ സിനിമയിലെ പുതിയ രൂപം വെളിപ്പെടുത്തിക്കൊണ്ടാണ് 'കര്‍ണന്‍'നെ കുറിച്ച് പറഞ്ഞത്.
 
'കര്‍ണന്‍, അവന്‍ ഒരു വികാരമാണ്. ഈ ഏപ്രില്‍ 9 ന്'-ധനുഷ് കുറിച്ചു.
 
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജീഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article