ആഗ്രഹിച്ചത് നേടാന്‍ രജീഷ വിജയന്‍, ഖോ ഖോ ട്രെയിലര്‍ പുറത്ത് !

കെ ആര്‍ അനൂപ്

വെള്ളി, 2 ഏപ്രില്‍ 2021 (11:11 IST)
ആഗ്രഹിച്ചതൊന്നും നേടാനാവാത്ത ആളാണ് താന്‍ എന്ന് പറഞ്ഞു കൊണ്ടാണ് രജീഷ വിജയന്‍ നായികയായെത്തുന്ന 'ഖോ ഖോ'യുടെ ട്രെയിലര്‍ പുറത്തുവന്നത്. തന്നാല്‍ നേടാനാകാത്തത് കായിക അധ്യാപിക കൂടിയായ രജീഷ തന്റെ വിദ്യാര്‍ഥികളിലൂടെ നേടിയെടുത്ത് ഓരോരുത്തരിലും പ്രചോദനം തരുന്ന സിനിമയാണ് ഇതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. ഏപ്രില്‍ 14ന് വിഷു റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
 
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്. രജീഷ വിജയന്റെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ചിത്രമാണിത്. ഫൈനല്‍സ് എന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായി നടി അഭിനയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍