ധനുഷ്-രജിഷ വിജയന്‍ ചിത്രം 'കര്‍ണന്‍' റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്

ശനി, 20 മാര്‍ച്ച് 2021 (15:06 IST)
'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്. നടന്റെ കര്‍ണന്‍ ഏപ്രിലില്‍ റിലീസ് ചെയ്യും. ചിത്രത്തെ കുറിച്ചൊരു പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 23 ന് ടീസര്‍ പുറത്തുവരുമെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് അറിയിച്ചു.
 
ധനുഷിന്റെ ആരാധകര്‍ വളരെക്കാലമായി ടീസറിനായി കാത്തിരിക്കുകയാണ്. രജിഷ വിജയന്‍, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍