സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:47 IST)
മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കിയത്. 
 
കന്യാകുമാരിയില്‍ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം പഴനിയില്‍ അവസാനത്തെ ഷോട്ടും എടുത്തു.രമ്യ പാണ്ട്യനാണ് നായിക.
 
അതേസമയം വൈകാതെ തന്നെ മമ്മൂട്ടി സിബിഐ5 സെറ്റില്‍ ചേരും. ഡിസംബര്‍ പത്തോടെ അദ്ദേഹം സിബിഐയുടെ ചിത്രീകരണത്തിനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article