ക്യാമറയും കൊണ്ടുവരൂ, ഞാന്‍ ബൈറ്റ് തരാം; പൃഥ്വിരാജ് ചിത്രത്തിനു പ്രൊമോഷന്‍ നല്‍കാന്‍ അന്ന് മമ്മൂട്ടി വിളിച്ചു

ശനി, 4 ഡിസം‌ബര്‍ 2021 (08:33 IST)
2011 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, തിലകന്‍, ജഗതി, ടിനി ടോം എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഇന്ത്യന്‍ റുപ്പി ഉണ്ടാകുമെന്ന് ഉറപ്പ്. മമ്മൂട്ടിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ കൂടിയാണ് ഇന്ത്യന്‍ റുപ്പി. സംവിധായകന്‍ രഞ്ജിത്ത് ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. 
 
ഇന്ത്യന്‍ റുപ്പി ആദ്യ ദിവസം തന്നെ കാണാന്‍ മമ്മൂട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, തിരക്ക് കാരണം രണ്ടാം ദിവസമാണ് മമ്മൂക്ക സിനിമ കണ്ടത്. സിനിമ കണ്ട ശേഷം രഞ്ജിത്തിനെ വിളിച്ചു. ഇന്ത്യന്‍ റുപ്പി നല്ല സിനിമയാണെന്നും സിനിമയുടെ പ്രൊമോഷനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ക്യാമറയും കൊണ്ട് ഒരാളെ വിട്ടാല്‍ ബൈറ്റ് തരാമെന്നും മമ്മൂക്ക തന്നോട് പറഞ്ഞെന്ന് രഞ്ജിത്ത് വെളിപ്പെടുത്തുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍