ശശികുമാറിന്റെ വില്ലനാകാന്‍ അപ്പാനി ശരത്, തമിഴില്‍ അടിപൊളി സസ്‌പെന്‍സ് ത്രില്ലര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഏപ്രില്‍ 2021 (09:01 IST)
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അപ്പാനി ശരത്. മലയാളത്തിനു പുറമേ തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഇപ്പോളിതാ നടന്‍ ശശികുമാറിന്റെ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുകയാണ് അപ്പാനി ശരത്.സത്യശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ ആണെന്നാണ് വിവരം.നിലവില്‍ ചെന്നൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു. 
 
അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത് എന്ന നിലയിലും ശരത്തിന്റെ പേര് ബിഗ് സ്‌ക്രീനില്‍ വൈകാതെതന്നെ കാണാനാകും. 'ചാരം' എന്ന് പേരിട്ടിരിക്കുന്ന പുതിയ മലയാള ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയാണ് ശരത്. ജോമി ജോസഫ് ചിത്രം സംവിധാനം ചെയ്യുന്നു. കഥയും തിരക്കഥയും എഴുതിയതിനു പുറമേ ശരത് ഈ ചിത്രത്തിലെ നായകന്‍ കൂടിയാണ്.സിനോജ് വര്‍ഗ്ഗീസ്, സെല്‍വ പാണ്ഡ്യന്‍, രാജേഷ് ശര്‍മ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article