'അടി കപ്യാരേ കൂട്ടമണി' തമിഴ് റീമേക്കില്‍ ധ്യാന്‍ ശ്രീനിവാസന്റെ വേഷം അശോക് സെല്‍വന്, റിലീസിനൊരുങ്ങി 'ഹോസ്റ്റല്‍' !

കെ ആര്‍ അനൂപ്

ശനി, 24 ഏപ്രില്‍ 2021 (12:27 IST)
2015 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'അടി കപ്യാരേ കൂട്ടമണി' 'ഹോസ്റ്റല്‍' എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അശോക് സെല്‍വന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ബാനു പ്രസാദ് എന്ന കഥാപാത്രത്തെ അശോക് സെല്‍വനാണ് തമിഴില്‍ ചെയ്യുന്നത്. സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു. 
 
'എന്റെ അടുത്ത ചിത്രമായ 'ഹോസ്റ്റല്‍'ന്റെ ഫസ്റ്റ് ലുക്ക്. ഇതൊരു രസകരമായ കോമിക് കേപ്പര്‍ എന്റര്‍ടെയ്നറാണ്. ഉടന്‍തന്നെ നിങ്ങളെ കാണാന്‍ എത്തും'- അശോക് സെല്‍വന്‍ കുറിച്ചു.
 
അശോകന്‍ സെല്‍വന്‍, പ്രിയ എന്നിവരോടൊപ്പം സതീഷ്, നാസര്‍, മുനിഷ്‌കാന്ത് എന്നിവരാണ് തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുമന്ത് രാധാകൃഷ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.ട്രൈഡന്റ് ആര്‍ട്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍