പൃഥ്വിരാജിന്റെ കടുവയില്‍ അര്‍ജുന്‍ അശോകനും, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

ശനി, 24 ഏപ്രില്‍ 2021 (12:23 IST)
പൃഥ്വിരാജിന്റെ കടുവ ഒരുങ്ങുകയാണ്. വളരെ വേഗത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്‍ ടീമിനൊപ്പം ചേര്‍ന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ കൈമാറി. ലൊക്കേഷനിലെത്തിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ പങ്കുവെച്ചു.
അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിവേക് ഒബ്രോയി വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംയുക്ത മേനോന്‍ ആണ് നായിക

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍