വീണ്ടും റിലീസ് പ്രഖ്യാപിച്ച് അജഗജാന്തരം, മെയ് 28 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 11 മാര്‍ച്ച് 2021 (11:53 IST)
അജഗജാന്തരം പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ ഈ മാസം പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. സെക്കന്‍ഡ് ഷോ ഇല്ലാത്ത കാരണത്താല്‍ റിലീസ് ഡേറ്റ് മാറ്റിയതായിരുന്നു ടിനു പാപ്പച്ചന്റെ ചിത്രം. മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും.
 
ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സില്‍വര്‍ ബേ സ്റ്റുഡിയോയുടെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത്തും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 
'ദി പ്രീസ്റ്റ്', 'സുനാമി' എന്നീ ചിത്രങ്ങള്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. കുഞ്ചാക്കോ ബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' മാര്‍ച്ച് 19 ന് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article