ചിരഞ്ജീവി സര്‍ജയുടെ അവസാന ചിത്രങ്ങളിലെന്ന് റിലീസിനൊരുങ്ങുന്നു, ചിത്രം പങ്കുവെച്ച് മേഘന രാജ്

കെ ആര്‍ അനൂപ്

വ്യാഴം, 11 മാര്‍ച്ച് 2021 (11:42 IST)
ചിരഞ്ജീവി സര്‍ജയുടെ അവസാന ചിത്രങ്ങളിലൊന്നായ 'രണം' റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ അവസരത്തില്‍ തന്റെ ഭര്‍ത്താവിന്റെ സിനിമയില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മേഘന രാജ്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലുടെയാണ് ചിരഞ്ജീവിയുടെ അവസാന ചിത്രങ്ങളിലൊന്നായ രണത്തിലെ ഫോട്ടോ ഷെയര്‍ ചെയ്തത്.
 
കര്‍ണാടകയിലെ 250 ലധികം സിനിമ റിലീസ് ചെയ്യും. ചിരഞ്ജീവി സര്‍ജയും ചേതന്‍ കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായായാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിടുന്നത്. വി സമുദ്ര സംവിധാനം ചെയ്യുന്ന സിനിമ രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.വളരെ മുമ്പുതന്നെ ഷൂട്ടിംഗ് തീര്‍ന്നെങ്കിലും ചിത്രത്തിന് ഡബ് ചെയ്യുന്നതിനു മുമ്പ് ചിരഞ്ജീവി അന്തരിച്ചു. ഈ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുകയാണ്. 2020 ജൂണ്‍ 7 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജ യാത്രയായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍