എൽഐ‌സി ഐ‌പിഒ : ഓഹരിയൊന്നിന് 400 മുതൽ 600 രൂപ വരെ നിശ്ചയിച്ചേക്കും

ബുധന്‍, 10 മാര്‍ച്ച് 2021 (16:17 IST)
പ്രാരംഭ ഓഹരി വില്പനയ്‌ക്കൊരുങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഒരു ഓഹരിയുടെ വില 400-600 രൂപ നിരക്കിൽ നിശ്ചയിച്ചേക്കുമെന്ന് റിപ്പോർട്ട്. നിക്ഷേപകരിൽ നിന്നും ക്യാപിറ്റലായി 25,000 കോടി രൂപയാണ് കണക്കാക്കുക. കമ്പനിയുടെ മൊത്തംമൂല്യം 10-15 ലക്ഷം കോടിയാണ്.
 
എല്‍ഐസിയിലുള്ള സര്‍ക്കാരിന്റെ 6-7ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യൻ നേരത്തെ സൂചന നൽകിയിരുന്നു. നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവര്‍ഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍