തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ സ്ഥാപനത്തിനാണ് തീപിടിച്ചത്. കമ്പ്യൂട്ടറുകളും ഇലക്ട്രിക് ഉപകരണങ്ങളും ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രേഖകള്‍ ഉള്‍പ്പെടെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
രാവിലെ സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സെത്തി രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടുത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങളുടെ കണക്ക് എത്രയെന്ന് പരിശോധിച്ചു വരികയാണ്.