പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ഏപ്രില്‍ 2025 (14:33 IST)
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണിയാണ് മരിച്ചത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് ഉദര സംബന്ധമായ ചില അസുഖങ്ങള്‍ ഉണ്ടെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. 
 
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍