മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് തെലുങ്ക് സംവിധായകന്‍, കാരണം 'കണ്ണൂര്‍ സ്‌ക്വാഡ്' അല്ല !

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:45 IST)
26 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു യാത്ര. ആന്ധ്രപ്രദേശിലെ മുന്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ സിനിമ കൂടിയായിരുന്നു അത്. ഇപ്പോഴിതാ യാത്ര രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. ഈ സിനിമയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.രാജശേഖര റെഡ്ഡിയുടെ ആയി വരുന്ന ഭാഗങ്ങളില്‍ മമ്മൂട്ടി ഇത്തവണയും എത്തും. ഈ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായി. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാറിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ മഹി വി രാഘവ്.
 
 'യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വര്‍ഷമായി, മമ്മൂട്ടി സാര്‍ സെറ്റിലെത്തി കഥാപാത്രത്തിന് ജീവന്‍ പകരുന്നത് കണ്ടപ്പോള്‍ ദേജാവു അനുഭവമാണ് എനിക്കുണ്ടായത്. താങ്കള്‍ ഇല്ലാതെ യാത്രയും യാത്ര 2ഉം ഉണ്ടാകുമായിരുന്നില്ല മമ്മൂട്ടി സാര്‍. 
ഈ അവസരത്തിന് ഞാന്‍ നന്ദി അറിയിക്കുന്നു. ഞാന്‍ എന്നേക്കും നന്ദിയുള്ളവന്‍ ആയിരിക്കും',-എന്നാണ് മഹി കുറിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article