മമ്മൂട്ടി കമ്പനിയുടെ റോഷാക്കിന് ഒരു വയസ്സ്, സിനിമ നിര്‍മാതാക്കള്‍ക്ക് എത്ര നേടിക്കൊടുത്തു ?

കെ ആര്‍ അനൂപ്

ശനി, 7 ഒക്‌ടോബര്‍ 2023 (15:26 IST)
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നിസാം ബഷീറിന്റെ റോഷാക്ക് വന്‍ വിജയമായി മാറിയിരുന്നു.മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിന് ഒരു വയസ്സ്. ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2022 ഒക്ടോബര്‍ 7 ആയിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.
2022 മാര്‍ച്ച് 30 ന് ചാലക്കുടിയില്‍ റോഷാക്ക് ചിത്രീകരണം ആരംഭിച്ചു.ഏപ്രില്‍ 3ന് മമ്മൂട്ടി ടീമിനൊപ്പം ചേര്‍ന്നു ജൂണ്‍ പകുതിയോടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം, അവസാന ഷെഡ്യൂളിനായി ടീം ദുബായിലേക്ക് പോയി. 2022 ജൂലൈ 1-ന്, ചിത്രീകരണം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.റോഷാക്ക് എത്ര കോടി നേടിയെന്ന് അറിയാമോ? 
 
39.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.20 കോടി രൂപ ബജറ്റിലാണ് റോഷാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
 
ചിത്രം 2022 ഒക്ടോബര്‍ 7-ന് തിയേറ്ററുകളില്‍ റിലീസ് എത്തി. ഡിജിറ്റല്‍ അവകാശം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് സ്വന്തമാക്കിയത്.2022 നവംബര്‍ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് നേടി.
 
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച റോഷാക്ക് വിജയമാഘോഷിക്കാനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആസിഫ് അലിക്ക് മമ്മൂട്ടി പ്രത്യേക സമ്മാനം നല്‍കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
 
ആസിഫ് അലി തന്നോട് ഒരു റോളക്‌സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്‌സ് എന്ന് വിളിച്ച് പറഞ്ഞതും നിര്‍മ്മാതാവ് എന്‍ എം ബാദുഷയും എസ്. ജോര്‍ജും ഗിഫ്റ്റ് ബോക്‌സുമായി എത്തി. സമ്മാനം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിയെ കെട്ടിപ്പിടിച്ചാണ് തന്റെ സന്തോഷം ആസിഫ് പ്രകടിപ്പിച്ചത്.
 
 
മമ്മൂട്ടി കമ്പനിയുടെ റോഷാക്കിന് ഒരു വയസ്സ്, സിനിമ നിര്‍മാതാക്കള്‍ക്ക് എത്ര നേടിക്കൊടുത്തു ?   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍