കണ്ണൂര്‍ സ്‌ക്വാഡിലെ നടി ഇനി ദിലീഷ് പോത്തന്റെ ഭാര്യ! പുത്തന്‍ സിനിമയെക്കുറിച്ച്

കെ ആര്‍ അനൂപ്

വെള്ളി, 6 ഒക്‌ടോബര്‍ 2023 (14:57 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ ആളെ കൂട്ടുകയാണ്. തീവ്രമായ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത ഒരു ബംഗാളി നടിയുണ്ട് സിനിമയില്‍.അന്വേഷണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ എത്തുന്ന മമ്മൂട്ടിയും സംഘത്തെയും തോക്ക് കൊണ്ട് വിറപ്പിച്ച പവന്‍ ഭായിയുടെ ഭാര്യ. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് സുസ്മിത സുര്‍ എന്ന ബംഗാളി നടിയാണ്.കണ്ണൂര്‍ സ്‌ക്വാഡിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം മലയാളത്തില്‍ നിന്ന് ഒരു അവസരം കൂടി നടിയെ തേടി എത്തി.
 
ഇത്തവണ ദിലീഷ് പോത്തന്റെ ഭാര്യയായി സുസ്മിത വേഷമിടും. മനസാ വാചാ എന്നാണ് സിനിമയുടെ പേര്. ശ്രീകുമാര്‍ എന്ന സംവിധായകന്‍ ഒരുക്കുന്ന സിനിമയാണിത്. ഈ സിനിമയില്‍ താന്‍ മലയാളം സംസാരിക്കുന്നുണ്ടെന്നും കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ഉടന്‍ ലഭിച്ച വേഷമാണ് ഇതൊന്നും നടി പറഞ്ഞു. ഒരു മലയാളിയെ കല്യാണം കഴിച്ച് കേരളത്തില്‍ ജീവിക്കുന്ന മുംബൈകാരിയാണ് സുസ്മിത വേഷമിടുന്നത്.
ഓഡിഷന്‍ വഴിയാണ് സുസ്മിത കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍