രാജ്യത്തിനു വേണ്ടി ആദ്യത്തെ കളി; ദേശീയ ഗാനത്തിനിടെ കരച്ചിലടക്കാനാവാതെ സായ് കിഷോര്‍ (വീഡിയോ)

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (10:53 IST)
ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ വൈകാരികമായി പ്രതികരിച്ച് രവിശ്രീനിവാസന്‍ സായ് കിഷോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് സായ് കിഷോറിന് ഏഷ്യല്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. നേപ്പാളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സായ് കിഷോര്‍ ഇടം പിടിച്ചു. മത്സരത്തിനു മുന്‍പുള്ള ദേശീയ ഗാനത്തിന്റെ സമയത്ത് വളരെ വൈകാരികമായാണ് സായ് കിഷോര്‍ നിന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ സായ് കിഷോറിന് 26 വയസാണ് ഇപ്പോള്‍. ഐപിഎല്ലില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സായ് കിഷോറിനെ ആദ്യം സ്വന്തമാക്കിയത്. 2022 ലെ മെഗാ താരലേലത്തില്‍ മൂന്ന് കോടിക്കാണ് സായ് കിഷോര്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തിയത്. 

The emotional Sai Kishore during India's national anthem.

He bowled really well on his debut - 1/26 in the Quarter Finals of Asian Games. pic.twitter.com/sWD9Afx9TD

— Mufaddal Vohra (@mufaddal_vohra) October 3, 2023
49 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 57 വിക്കറ്റുകളാണ് ഇടംകയ്യന്‍ സ്പിന്നറായ സായ് കിഷോര്‍ സ്വന്തമാക്കിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍