'ഇന്നെങ്കിലും നടക്കുമോ'; ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം തിരുവനന്തപുരത്ത്, എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (09:13 IST)
ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യക്ക് എതിരാളികള്‍. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്തും മഴയ്ക്ക് സാധ്യതയുണ്ട്. ഒരു സന്നാഹ മത്സരം പോലും കളിക്കാതെ ഇന്ത്യക്ക് ലോകകപ്പില്‍ ഇറങ്ങേണ്ടി വരുമോ എന്നാണ് ആരാധകരുടെ ആശങ്ക. 
 
നെതര്‍ലന്‍ഡ്‌സിനെതിരായ സന്നാഹ മത്സരത്തില്‍ ലോകകപ്പ് സ്‌ക്വാഡിനെ മുഴുവന്‍ ഇന്ത്യ ഉപയോഗിച്ചേക്കും. എന്നാല്‍ വിരാട് കോലിയുടെ കാര്യം സംശയത്തിലാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ സന്നാഹ മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍