ഇന്ത്യയിലെ പിച്ചുകൾ ഇങ്ങനെയെങ്കിൽ പാകിസ്ഥാൻ 400ന് മുകളിൽ റൺസ് നേടണം, മെല്ലെപ്പോക്കിന് ന്യായീകരണമില്ലെന്ന് റമീസ് രാജ

ഞായര്‍, 1 ഒക്‌ടോബര്‍ 2023 (14:21 IST)
ഏകദിന ലോകകപ്പിന് മുന്‍പായുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡുമായി തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത് 345 റണ്‍സ് സ്വന്തമാക്കിയിട്ടും മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. ഓപ്പണര്‍ രവീന്ദ്ര ജഡേജയും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും മാര്‍ക് ചാപ്മാനുമാണ് ന്യുസിലന്‍ഡ് നിരയില്‍ തിളങ്ങിയത്.
 
നേരത്തെ 91 പന്തില്‍ 103 റണ്‍സുമായി തിളങ്ങിയ മുഹമ്മദ് റിസ്വാന്റെയും 80 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമിന്റെയും ബലത്തിലാണ് പാകിസ്ഥാന്‍ 345 റണ്‍സെന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. എന്നാല്‍ 43.4 ഓവറില്‍ തന്നെ ന്യൂസിലന്‍ഡ് ഈ വിജയലക്ഷ്യം മറികടന്നു. 72 പന്തില്‍ 97 റണ്‍സുമായി രചിന്‍ രവീന്ദ്രയും 41 പന്തില്‍ 65 റണ്‍സുമായി മാര്‍ക് ചാപ്മാനും 57 പന്തില്‍ 59 റണ്‍സുമായി ഡാരില്‍ മിച്ചലും ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങി. നായകന്‍ കെയ്ന്‍ വില്യംസണ്‍ 50 പന്തില്‍ 54 റണ്‍സാണെടുത്തത്. മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യന്‍ പിച്ചുകളെ വിമര്‍ശിച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ റമീസ് രാജ.
 
പാകിസ്ഥാന്‍ കളിച്ച രീതി ശരിയായില്ലെന്നും ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവം വെച്ച് നോല്‍ക്കുമ്പോള്‍ വിജയിക്കണമെങ്കില്‍ പാകിസ്ഥാന്‍ 400ന് മുകളില്‍ റണ്‍സ് നേടണമെന്നും വ്യക്തമാക്കി. ഇതൊരു സന്നാഹമത്സരമാണെന്ന് എനിക്കറിയാം. പക്ഷേ വിജയം എന്നത് വിജയം തന്നെയാണ്. അതൊരു ശീലമാക്കി മാറ്റാനാകണം. പക്ഷേ പാകിസ്ഥാന്‍ ഇപ്പോള്‍ തോല്‍വിക്ക് പിന്നാലെയാണ്. ഏഷ്യാകപ്പില്‍ തോറ്റു, ഇവിടെയും . പാകിസ്ഥാന്‍ 345 റണ്‍സ് നേടിയിട്ടും തോറ്റു. ഇങ്ങനെയുള്ള പിച്ചുകള്‍ കിട്ടുമ്പോള്‍ നിങ്ങള്‍ 400 റണ്‍സിന് മുകളില്‍ തന്നെ ലക്ഷ്യമിടണം. എപ്പോഴും മത്സരം ബൗളര്‍മാരുടെ കൈകളില്‍ ഏല്‍പ്പിക്കാനാവില്ല. ചിലപ്പോള്‍ റിസ്‌ക് എടുക്കേണ്ടതായി വരും. എന്നാല്‍ ഒരിക്കലും റിസ്‌കെടുത്താന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ല. അവസാന 10-15 ഓവറുകളില്‍ പോലും പാകിസ്ഥാന്‍ ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല. റമീസ് രാജ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍