ലോകകപ്പ് 2023: ഒടുവിൽ വിസയെത്തി, പാകിസ്ഥാൻ ടീം നാളെ ഇന്ത്യയിൽ

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (13:58 IST)
ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ബുധനാഴ്ച ഇന്ത്യയിലെത്തും. വിസ ലഭിക്കാത്തതിനാല്‍ താരങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വിഷയഃഇല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നത്.
 
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വിസയുടെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായത്. നാളെ രാവിലെ ദുബൈയിലേക്ക് തിരിക്കുന്ന ടീം വൈകുന്നേരത്തോടെ ഇന്ത്യയിലേക്ക് തിരിക്കും. സെപ്റ്റംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരെ ഹൈദരാബാദില്‍ പാക് ടീമിന് സന്നാഹമത്സരമുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ലോകകപ്പിലെ ആദ്യമത്സരം. ഒക്ടോബര്‍ 14ല്‍ അഹമ്മദാബാദിലാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം. 2016ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കാനായിരുന്നു അവസാനമായി പാക് ടീം ഇന്ത്യയിലെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍