കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്തെ 'ഭ്രമയുഗം' ചര്‍ച്ചകള്‍, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 30 സെപ്‌റ്റംബര്‍ 2023 (08:58 IST)
താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ ഇതാണെന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ആസിസ് നെടുമങ്ങാട് ഉള്‍പ്പെടെയുള്ള കണ്ണൂര്‍ സ്‌ക്വാഡിന്റെ സംഘത്തിന് ഭ്രമയുഗം ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി വരച്ച സ്‌കെച്ച് കാണിച്ചുകൊടുത്തു. മമ്മൂട്ടിയുടെ ഫോണില്‍ കണ്ട അതേ ചിത്രം പിന്നീട് പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക് ആയി വന്നപ്പോള്‍ എല്ലാവരും ഹാപ്പി. സ്‌കെച്ച് മമ്മൂട്ടി കാണിക്കുമ്പോള്‍ ഇതുതന്നെ ആയിരിക്കുമോ സിനിമയില്‍ എന്ന ആസിസ് മമ്മൂട്ടിയോട് ചോദിച്ചു. ആ നോക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്താണ് ഭ്രമയുഗം ചര്‍ച്ചകള്‍ നടക്കുന്നത്. ഒരു സിനിമയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ അടുത്ത സിനിമ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് മമ്മൂക്ക ആലോചിക്കുന്നത് എന്നാണ് ആസിസ് നെടുമങ്ങാട് പറയുന്നത്. 'മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് സിനിമ എന്നത് ഭ്രാന്താണ്. എപ്പോഴും സിനിമയെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിച്ചു കൊണ്ടിരിക്കുന്നത്.ഒരു സിനിമയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ അടുത്ത സിനിമ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് മമ്മൂക്ക ആലോചിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്താണ് ഭ്രമയുഗം ചര്‍ച്ചകള്‍ ഒക്കെ നടക്കുന്നത്. വരുന്ന പ്രോജക്ടുകള്‍ ഒക്കെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്ന ഒരാളാണ് മമ്മൂക്ക',-ആസിസ് പറഞ്ഞു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍