160 നിന്ന് 250ല്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ഉയര്‍ന്ന് 'കണ്ണൂര്‍' സ്‌ക്വാഡ് ! നേട്ടം ഒറ്റ ദിവസം കൊണ്ട്

കെ ആര്‍ അനൂപ്

വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (15:09 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് വന്‍ വിജയമാകും എന്ന സൂചന നല്‍കിക്കൊണ്ട് നിര്‍മ്മാതാക്കള്‍ പുതിയൊരു വിവരം കൈമാറി. ഇന്നലെ പ്രദര്‍ശനത്തിലെത്തിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. പ്രദര്‍ശനത്തിനെത്തി ഒറ്റ ദിവസം കൊണ്ട് തിയറ്ററുകളുടെ എണ്ണത്തിലും വന്‍വര്‍ധന. 160 സ്‌ക്രീനുകളില്‍ നിന്ന് 250 സ്‌ക്രീനുകളിലേക്ക് കണ്ണൂര്‍ സ്‌ക്വാഡ്.ഒറ്റ ദിവസം കൊണ്ടാണ് ഈ നേട്ടത്തിലേക്ക് സിനിമ എത്തിയത്. 
 
 കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് നല്ലത് മാത്രമേ സിനിമ കണ്ടവര്‍ക്ക് പറയാനുള്ളൂ. റിലീസ് ദിവസം ചിത്രം 2.40 കോടി നേടിയിരുന്നു. വരുംദിവസങ്ങളില്‍ കളക്ഷന്‍ ഇതിലും കൂടും എന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ പ്രമോഷനുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തിയ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച ഗ്രോസ് കളക്ഷന്‍ ആണ് റിലീസ് ദിവസം ലഭിച്ചത്.
ഈ വര്‍ഷം ഇറങ്ങിയ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്.കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്.
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി ഡേവിഡ് രാജാണ്.ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍