അനിരുദ്ധ് സംഗീതം ഒരുക്കി അരുണ്‍ രാജ കാമരാജ് വരികള്‍ എഴുതിയ ഗാനം ആലപിച്ചത് ശില്‍പ റാവു ആണ്. റിലീസിന് മുമ്പ് ലിറിക്കല്‍ വീഡിയോ ആയിരുന്നു പുറത്തുവന്നത്. കഴിഞ്ഞ ദിവസം മുഴുവന്‍ വീഡിയോ ഗാനം നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട തമന്നയെ ഇന്ത്യന്‍ ഷക്കീറ എന്നാണ് ഗാനം പുറത്തിറങ്ങിയതോടെ ആരാധകര്‍ വിളിച്ചത്.ചുരുളന്‍ മുടിയുള്ള ഷക്കീറ ലുക്ക് മാത്രമായിരുന്നില്ല ഗാനരംഗത്ത് ഉണ്ടായിരുന്നത്.