ഇതല്ല ആ 'ജയിലർ' !ആശയക്കുഴപ്പത്തിൽ സിനിമ കാണാൻ എത്തുന്നവർ

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:53 IST)
രണ്ടു ഭാഷകളിലായി രണ്ട് 'ജയിലർ' ഒരേസമയം തിയറ്ററുകളിൽ എത്തിയപ്പോൾ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് പ്രേക്ഷകർ. തങ്ങൾ കാണാൻ എത്തിയ 'ജയിലർ' മാറിപ്പോയെന്ന് അറിയുന്നത് സ്‌ക്രീനിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ ആണ്. രജനീകാന്തിന്റെ ജയിലറിനൊപ്പം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ജയിലർ കൂടി റിലീസ് ചെയ്തപ്പോഴാണ് പരാതികൾ ഉയരുന്നത്. രണ്ട് സിനിമകളും പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലാണ് ഈ പ്രശ്‌നം കൂടുതൽ. 
 
തീയറ്ററുകളിലെത്തി ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് സിനിമ മാറിപ്പോകുന്നതായി പരാതി ഉയരുന്നു. ഓൺലൈനായി ടിക്കറ്റ് എടുക്കുന്നവർക്കും അബദ്ധം പറ്റുന്നു. സ്‌ക്രീനിൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങുമ്പോഴാണ് തങ്ങൾ ഉദ്ദേശിച്ച ജയിലർ അല്ല ഇതെന്ന് കാഴ്ചകൾ തിരിച്ചറിയുന്നത്. ഓഗസ്റ്റ് 10നായിരുന്നു തമിഴ് ജയിലർ റിലീസ് ചെയ്തത്.
 
മലയാളം ജയിലർ ഓഗസ്റ്റ് 18നും റിലീസ് ചെയ്തു. രണ്ട് ജയിലറുകളും ഒരുമിച്ച് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മലയാളം ജയിലർ റിലീസ് നീട്ടുകയായിരുന്നു.
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍