'ബീസ്റ്റി'നും രണ്ടാം ഭാഗം, 'ജയിലര്‍ 2' വരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (12:01 IST)
'ജയിലര്‍'വിജയമായത്തിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ നെല്‍സണ്‍. ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇക്കാര്യം അറിയിച്ചത്. 'ബീസ്റ്റി'നും 'ഡോക്ടര്‍'ക്കും 'കൊലമാവ് കോകില' തുടങ്ങിയ സംവിധായകന്റെ സിനിമകള്‍ക്കും രണ്ടാം ഭാഗം വരാനാണ് സാധ്യത. നെല്‍സണ്‍ പുതിയ സിനിമകളുടെ പണിപ്പുരയിലാണ്. 
 വിജയ്‌യെയും രജനികാന്തിനെയും ഒന്നിപ്പിക്കുന്ന ഒരു സിനിമ നെല്‍സണിന്റെ സ്വപ്നമാണ്. ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും മനോബാല ട്വീറ്റ് ചെയ്യുന്നു.
ജയിലറിന് രണ്ടാം ഭാഗം വരുകയാണെങ്കില്‍ ഹിറ്റ് ആകും എന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.ശിവ രാജ്കുമാറിനും മോഹന്‍ലാലിനും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകും എന്നും അവര്‍ പ്രതീക്ഷിക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍