മകനൊപ്പം ആദ്യമായി വിക്രം ഒന്നിക്കുന്നു, 'ചിയാന്‍ 60' ചിത്രീകരണം ജൂലൈയില്‍ പുനരാരംഭിക്കും

കെ ആര്‍ അനൂപ്
വ്യാഴം, 24 ജൂണ്‍ 2021 (09:10 IST)
നിര്‍ത്തിവെച്ച ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടന്‍തന്നെ തുടങ്ങാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. വിജയുടെ ബീസ്റ്റ് ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ ചിത്രീകരണം അടുത്ത മാസം മുതല്‍ പുനരാരംഭിക്കും എന്നാണ് വിവരം. ഇപ്പോളിതാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം വിക്രമിന്റെ വരാനിരിക്കുന്ന ചിത്രമായ 'ചിയാന്‍ 60' ജൂലൈയില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 നിലവില്‍ 50 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു.വാണി ഭോജനും വിക്രമും ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാന്‍ ഉള്ളത്.മകന്‍ ധ്രുവിനൊപ്പം ആദ്യമായി വിക്രം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article