ദൃശ്യം 2-ന് ശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, 'ബ്രോ ഡാഡി' മറ്റൊരു ഹിറ്റ് ചിത്രം ആകുമോ ?

കെ ആര്‍ അനൂപ്
വ്യാഴം, 24 ജൂണ്‍ 2021 (09:03 IST)
മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. ഈ കോമ്പിനേഷനില്‍ ഒടുവില്‍ പുറത്തിറങ്ങിയ ദൃശ്യം 2-ന് മികച്ച പ്രതികരണമായിരുന്നു എങ്ങുനിന്നും ലഭിച്ചത്. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ്. പൃഥ്വിരാജ് സുകുമാരന്‍ 'ബ്രോ ഡാഡി' മറ്റൊരു ഹിറ്റ് ചിത്രം ആകുമോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ചോദ്യം. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 
മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ശ്രീജിത്ത് എന്നും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബ്രോ ഡാഡി ഒരു ഫണ്‍-ഫാമിലി ഫിലിം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത.അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദീപക് ദേവ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article