കമല്‍ ഹാസന്റെ 'വിക്രമില്‍ മാസ്റ്റര്‍ നടന്‍ അര്‍ജുന്‍ ദാസ് ?

കെ ആര്‍ അനൂപ്

ചൊവ്വ, 8 ജൂണ്‍ 2021 (09:00 IST)
കമല്‍ ഹാസന്റെ 'വിക്രം' ഒരുങ്ങുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഫഹദ് ഫാസില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ആന്റണി വര്‍ഗ്ഗീസ്, വിജയ് സേതുപതി സിനിമയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കൈതി, മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും സിനിമയില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍