നയന്‍താരയ്‌ക്കൊപ്പം ഉള്ള ഫേവറേറ്റ് ചിത്രം ഏത് ? ആ വൈറല്‍ ഫോട്ടോ പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ജൂണ്‍ 2021 (08:56 IST)
തെന്നിന്ത്യന്‍ താരം നയന്‍താരയെയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും അവര്‍ ആഗ്രഹിക്കുന്നു. ഒരു ഫാന്‍ ചാറ്റില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിഘ്‌നേഷ് മറുപടി നല്‍കുകയുണ്ടായി. നയന്‍താരയുടെ ഒപ്പമുള്ള താങ്കളുടെ പ്രിയപ്പെട്ട ചിത്രം ഏതാണെന്നാണ് ഒരാള്‍ ചോദിച്ചത്. അതിന് തന്റെ ഇഷ്ട ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്.
 
യുഎസിലേക്കുള്ള ഒരു യാത്രയ്ക്കിടയില്‍ എടുത്ത ചിത്രമാണിത്. കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന താരങ്ങളെ ആയിരുന്നു ചിത്രത്തില്‍ കാണാനായത്.ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങിയിട്ട് ആറു വര്‍ഷത്തോളമായി. നയന്‍താരയല്‍ കണ്ട ഏറ്റവും നല്ല കോളിറ്റി എന്താണെന്നാണ് അടുത്ത ചോദ്യം. നയന്‍താരയുടെ ആത്മവിശ്വാസം എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article